അഴീക്കോട്/എറിയാട്: ഇന്ത്യയിൽ ഭരണകൂട ഒത്താശയോടെ സംഘ്പരിവാർ ശക്തികൾ തുടരുന്ന മുസ്‌ലിം വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും പ്രവാചകനെ നിന്ദിച്ചതിൽ പ്രതിഷേധിച്ചും എറിയാട് പഞ്ചായത്ത് മഹല്ല് ഏകോപന സമിതി ജാഥയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. അഴീക്കോട് സീതി സാഹിബ് സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച ജാഥ എറിയാട് സൻെററിൽ സമാപിച്ചു. പൊതുസമ്മേളനത്തിൽ എറിയാട് പഞ്ചായത്ത് മഹല്ല് ഏകോപന സമിതി ചെയർമാൻ എ.എ. മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. ആലുവ ടൗൺ ജുമാമസ്ജിദ് ഖതീബ് വി.എച്ച്. അലിയാർ ഖാസിമി മുഖ്യപ്രഭാഷണം നിർവഹിച്ചു. കടപ്പൂര് മഹല്ല് ജുമാമസ്ജിദ് ഖതീബ് മുഹമ്മദ് മിസ്അബ് ഹുദവി, മാടവന ബദരിയ ജുമാമസ്ജിദ് ഖതീബ് നാസറുദ്ദീൻ മൗലവി എന്നിവർ സംസാരിച്ചു. അഴീക്കോട് പുത്തൻപള്ളി ജുമാമസ്ജിദ് ഖതീബ് അബ്ദുൽ കരീം സഖാഫി, എറിയാട് പേബസാർ ജുമാമസ്ജിദ് ഖതീബ് റിയാസ് അൽഹസനി എന്നിവർ പ്രാർഥനക്ക് നേതൃത്വം നൽകി. എറിയാട് മഹല്ല് ഏകോപന സമിതിക്ക് കീഴിലെ മഹല്ലുകളുടെ ഭാരവാഹികൾ സംബന്ധിച്ചു. പ്രോഗ്രാം കൺവീനർ വി.ഐ അഷറഫ് സ്വാഗതവും എറിയാട് മഹല്ല് ഏകോപന സമിതി കൺവീനർ പി.എം. അബ്ദുൽ കരീം ഹാജി നന്ദിയും പറഞ്ഞു. tck- പ്രവാചക നിന്ദക്കെതിരെ എറിയാട് പഞ്ചായത്ത് മഹല്ല് ഏകോപന സമിതി സംഘടിപ്പിച്ച പ്രതിഷേധ ജാഥ tck1_ പ്രവാചക നിന്ദക്കെതിരെ എറിയാട് പഞ്ചായത്ത് മഹല്ല് ഏകോപന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ആലുവ ടൗൺ ജുമാമസ്ജിദ് ഖതീബ് വി.എച്ച്. അലിയാർ ഖാസിമി സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.