അയ്യൻകാളി അനുസ്മരണം

തളിക്കുളം: അയ്യൻകാളിയുടെ 81ാമത് അനുസ്മരണ ദിനാചരണ ഭാഗമായി തളിക്കുളം ചന്തപ്പുരയിൽ സെമിനാർ നടന്നു. 'എയ്ഡഡ് മേഖലയിലെ നിയമനവും പി.എസ്.സിയും' വിഷയത്തിൽ എയ്ഡഡ് മേഖല സംവരണ പ്രക്ഷോഭ സമിതി കൺവീനർ ഒ.പി. രവീന്ദ്രൻ പ്രഭാഷണം നടത്തി. എസ്.സി-എസ്.ടി ഫെഡറേഷൻ സംസ്ഥാന ചെയർമാൻ എ.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. കിരൺ ദേവദാസ്, കെ.എസ്. ശ്രീജിൽ, വൈശാഖ് അന്തിക്കാട്, വാസ്വീർ എറിയാട്, അബ്ദുൽ സമദ് ചെന്ത്രാപ്പിന്നി, ഫൈസൽ മതിലകം, ബകുൾ ഗീത്, പി.വി. ജനാർദനൻ, വിജയൻ വല്ലച്ചിറ, സർവോത്തമൻ, പി.ജി. സുഗുണപ്രസാദ്, പ്രകാശൻ, കൃഷ്ണകുമാർ കുന്നംകുളം, കേശവൻ തിരുവാടത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പങ്കെടുത്ത എല്ലാ സംഘടനകളും എയ്ഡഡ് നിയമനം പി.എസ്​.സിക്ക് വിടണമെന്ന ആവശ്യം മുന്നോട്ടുവെച്ചു. ഇതിന്​ വേണ്ടിയുള്ള സമരങ്ങൾ ഒന്നിച്ച് നടത്തുമെന്നും സർക്കാറിന് നിവേദനം നൽകുമെന്നും സംഘടനകൾ വ്യക്തമാക്കി. കെ.സി. അർജുനൻ മാസ്റ്റർ നന്ദി പറഞ്ഞു. TCK VTPLY 3 തളിക്കുളത്ത് അയ്യൻകാളി അനുസ്മരണത്തിൽ എയ്ഡഡ് സംവരണ പ്രക്ഷോഭ സമിതി കൺവീനർ ഒ.പി. രവീന്ദ്രൻ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.