ആർട്ടിസ്റ്റ് ഉണ്ണികൃഷ്ണനെ അനുസ്മരിച്ചു

മേത്തല: മത്സ്യബന്ധനത്തിനിടെ പുഴയിൽ വീണ് മരിച്ച ചിത്രകാരനും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകനുമായ ഉണ്ണികൃഷ്ണനെ അനുസ്മരിച്ചു. ആനാപ്പുഴ വിദ്യാർഥി ദായിനി സഭ ഹാളിൽ നടന്ന അനുസ്മരണത്തിൽ സഭ പ്രസിഡന്‍റ്​ വിനയകുമാർ അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ്, സി.പി.ഐ മേത്തല ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ജി. പുഷ്പാകരൻ, ബി.ജെ.പി ജനറൽ സെക്രട്ടറി വിദ്യാസാഗർ, ആനാപ്പുഴ കരയോഗം പ്രസിഡന്‍റ്​ സി.സി. ഷൈജു, കല്യാണദായിനി സഭ വൈസ് പ്രസിഡന്‍റ് എൻ.എൻ. ശ്രീകുമാർ, വാർഡ് കൗൺസിലർ അഡ്വ. ദിനൽ, പണ്ഡിറ്റ് കറുപ്പൻ വായനശാല സെക്രട്ടറി യു.ടി. പ്രേംനാഥ്, വിദ്യാർഥി ദായിനി യു.പി സ്കൂൾ പ്രധാനാധ്യാപിക ഷീന, ഷൈലജ, എൻ.എ. രാജീവ്, വി. ശ്രീജിത്ത്, എൻ. അപ്പുക്കുട്ടൻ, തങ്കരാജ് ആനാപ്പുഴ, പിക്കാസോ ഉണ്ണി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.