റോഡിന്‍റെ ശോച്യാവസ്ഥ; ശവമഞ്ചം വെച്ച് പ്രതിഷേധം

കാഞ്ഞാണി: തകർന്ന് ചളിക്കുണ്ടായ പെരിങ്ങോട്ടുകര -ഏനാമാവ് -ഗുരുവായൂർ റോഡ്​ നന്നാക്കാത്തതിലും റോഡ് ബി.എം ബി.സി നിലവാരത്തിൽ നിർമിക്കണമെന്ന്​ ആവശ്യപ്പെട്ടും മണലൂർ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കാഞ്ഞാണി സെന്‍ററിൽ ശവമഞ്ചം വെച്ച്​ പ്രതിഷേധിച്ചു. മുൻ എം.എൽ.എ പി.എ. മാധവൻ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മണ്ഡലം പ്രസിഡന്‍റ്​ എം.വി. അരുൺ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ കെ.ബി. ജയറാം, കെ.കെ. ബാബു, വി.ജി. അശോകൻ, മണലൂർ പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. ജോൺസൺ, റോബിൻ വടക്കേത്തല, പുഷ്പ വിശ്വംഭരൻ, മണ്ഡലം വൈസ് പ്രസിഡന്‍റ് വേണു കൊച്ചത്ത്, സെക്രട്ടറി പീതാംബരൻ എന്നിവർ സംസാരിച്ചു. TCK VTPLY 1 പെരിങ്ങോട്ടുകര -ഏനാമാവ് റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിനെതിരെ കോൺഗ്രസ് കാഞ്ഞാണി സെന്‍ററിൽ റോഡിൽ ശവമഞ്ചം വെച്ച് പ്രതിഷേധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.