പെരിഞ്ഞനം യൂത്ത് ലൈബ്രറിക്ക് പുതിയ കെട്ടിടം

കയ്പമംഗലം: പെരിഞ്ഞനം യൂത്ത് ലൈബ്രറിയുടെ നവീകരിച്ച കെട്ടിടം ഇ.ടി. ടൈസൺ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. എം.എൽ.എയുടെ വികസന ഫണ്ടിൽനിന്ന്​ അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ വിനീത മോഹൻദാസ് അധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ സി.കെ. ഗിരിജ, ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്‌സൻ കെ.എസ്. ജയ, കൊടുങ്ങല്ലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ്​ കെ.പി. രാജൻ എന്നിവർ മുഖ്യാതിഥികളായി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സായിദ മുത്തുക്കോയ തങ്ങൾ, ബ്ലോക്ക് പഞ്ചായത്ത്​ അംഗം കെ.എ. കരീം, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്‌സൻ ഹേമലത രാജുകുട്ടൻ, പഞ്ചായത്ത്​ അംഗങ്ങളായ ശെൽവപ്രകാശ്, സന്ധ്യ സുനിൽ, ലൈബ്രറി പ്രസിഡന്‍റ്​ ഉണ്ണികൃഷ്‌ണൻ വരദ, യു.കെ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.