തളിക്കുളം: വിദേശിയും സ്വദേശിയുമായ കുത്തകകൾക്ക് വേണ്ടി കേന്ദ്ര, സംസ്ഥാന സർക്കാർ പ്രവർത്തിക്കുകയാണെന്ന് ആർ.എം.പി.ഐ സംസ്ഥാന പ്രസിഡന്റ് ടി.എൽ. സന്തോഷ്. പാർട്ടി തളിക്കുളം ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.വി. സുധാകരൻ പതാക ഉയർത്തി. ജില്ല പ്രസിഡന്‍റ് വി.എം. ഭഗവത് സിങ്, മേഖല സെക്രട്ടറി കെ.എസ്. ബിനോജ്, ജില്ല കമ്മിറ്റി അംഗം മോചിത മോഹനൻ, ഇ.വി. ദിനേശ്കുമാർ, രഞ്ജിത്ത് പരമേശ്വരൻ സംസാരിച്ചു. പ്രസിഡന്‍റായി എം.എസ്. ഭാസ്കരനെയും സെക്രട്ടറിയായി പി.പി. പ്രിയരാജിനെയും ട്രഷററായി വി.എ. ഷാബിനെയും തെരഞ്ഞെടുത്തു. നാളികേര വിലയിടിവ് തടയാൻ നടപടിയെടുക്കുക, ദേശീയപാത ബൈപാസിലെ വെള്ളക്കെട്ട് ഒഴിവാക്കുക, തളിക്കുളം നാല്, അഞ്ച് വാർഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക എന്നീ പ്രമേയങ്ങൾ അവതരിപ്പിച്ചു. TCK VTPLY 4 ആർ.എം.പി.ഐ തളിക്കുളം ലോക്കൽ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി.എൽ. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.