എറിയാട്: നൂറു വർഷം പിന്നിട്ട കേരളവർമ ഹയർ സെക്കൻഡറി സ്കൂളിന്‍റെ പുതിയ ബഹുനില കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഓഫ്ലൈൻ ഉദ്ഘാടനം ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു. സംസ്ഥാന സർക്കാറിന്‍റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി വികസന ഫണ്ടിൽ നിന്ന് 7.5 കോടി ചെലവിട്ട് നിർമിച്ച 25 ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളുമുള്ളതാണ് പുതിയ കെട്ടിടം. കയ്പമംഗലം മണ്ഡലത്തിലെ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനമായി മാറ്റി മികവിന്‍റെ കേന്ദ്രമാക്കുന്നതിനാണ് പുതിയ കെട്ടിടം നിർമിച്ചത്. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ 2500ലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിന് ആവശ്യമായ ഭൗതികസൗകര്യങ്ങൾ അടുത്തഘട്ട നിർമാണ പ്രവർത്തനങ്ങളിലൂടെ പൂർത്തിയാകും. പുതിയ കെട്ടിടത്തിലേക്ക് ഫർണിച്ചറും അനുബന്ധസൗകര്യങ്ങളും ഒരുക്കുന്നത് ജില്ല, ഗ്രാമപഞ്ചായത്തുകളും സ്കൂൾ അലുമ്നി അസോസിയേഷനും സംയുക്തമായാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. രാജൻ അധ്യക്ഷത വഹിച്ചു. സ്കൂൾ അലുമ്നി ചെയർമാൻ അമീർ അഹമ്മദ് മണപ്പാട്ട്, ഡോ. പി.കെ.എം. റഷീദ്, പി.കെ. ഷംസുദ്ദീൻ, വാർഡ് അംഗം പി.കെ. മുഹമ്മദ്, എ.കെ. അബ്ദുൽ അസീസ്, കെ.എ. ഖദീജാബി, ഇ.വി. രമേശൻ എന്നിവർ പങ്കെടുത്തു. .................................................................................. അഴീക്കോട്: ഗവ. യു.പി സ്കൂളിൽ ഒരു കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷതവഹിച്ചു. പ്രാദേശിക ഉദ്ഘാടനം ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു. ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി. മദനമോഹനൻ സമ്മാനം വിതരണം ചെയ്തു. എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. രാജൻ അധ്യക്ഷത വഹിച്ചു. പ്രസീന റാഫി, പി.കെ. അസീം, അംബിക ശിവപ്രിയൻ, നജ്മൽ ഷക്കീർ, നൗഷാദ് കറുകപ്പാടത്ത്, വിജി, സിംല എൻജിനീയർ ബിനു, കെ.പി. ലൈല, റസൽ റാഫി, പി.എ. കരുണാകരൻ, പി.എച്ച്. റാഫി, ഇ.കെ. അലിമുഹമ്മദ്, പി.കെ. നാസർ, സുമേഷ് മേത്താശ്ശേരി, പി.എ. നൗഷാദ്, പി.എ. മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. Photo:TCKAZKD 2 എറിയാട് കേരള വർമ സ്കൂളിന്‍റെ ബഹുനില കെട്ടിടത്തിന്‍റെ ഓഫ്ലൈൻ ഉദ്ഘാടനം ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.