ചെന്ത്രാപ്പിന്നി: എടത്തിരുത്തി പഞ്ചായത്ത് എട്ടാം വാർഡിലെ ഐശ്വര്യ അംഗൻവാടിയിൽ പ്രവേശനോത്സവവും പഠിച്ചിറങ്ങിയ വിദ്യാർഥികൾക്ക് യാത്രയയപ്പും നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എസ്. ജിനേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ഷിനി സതീഷ് അധ്യക്ഷത വഹിച്ചു. മുൻ വാർഡ് മെംബർ എം.യു. ഉമറുൽ ഫാറൂക്ക് മുഖ്യാഥിതിയായി. വെൽഫെയർ കമ്മിറ്റി അംഗവും നാടക-ചലച്ചിത്ര നടനുമായ സഗീർ ചെന്ത്രാപ്പിന്നിയെ ആദരിച്ചു. പുതുതായി അംഗൻവാടിയിലേക്ക് എത്തിയ കുട്ടികളെ അധ്യാപിക ശ്രീജ ജയസേനൻ പൂക്കളും മധുരപലഹാരങ്ങളും നൽകി വരവേറ്റു. വെൽഫെയർ കമ്മിറ്റി അംഗങ്ങളായ പി.കെ. ഷംസുദ്ദീൻ, ലൈല മജീദ്, അസീസ് പണിക്കശ്ശേരി, ലത ജയൻ, വി.കെ. പ്രീതി, സുലോചന പ്രഭാകരൻ, ടി.എ. നസീർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.