എ.ടി.എമ്മുകളിൽ കാർഡ് രഹിത പണം പിൻവലിക്കൽ സൗകര്യം ഏർപ്പെടുത്താൻ നിർദേശം

ന്യൂഡൽഹി: എ.ടി.എമ്മുകളിൽ കാർഡ് രഹിത പണം പിൻവലിക്കൽ സൗകര്യം ഏർപ്പെടുത്താൻ റിസർബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശം. ബാങ്കുകൾക്കും എ.ടി.എം ഓപറേറ്റർമാർക്കും ഇത് സംബന്ധിച്ച മാർഗനിർദേശങ്ങളും പുറത്തിറക്കി. എ.ടി.എം വഴിയുള്ള പണം തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായാണീ നടപടി. യു.പി.ഐ പണം പിൻവലിക്കൽ സൗകര്യത്തിനായി യൂനിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് സംയോജനം സുഗമമാക്കാൻ നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യക്ക് നിർദേശം നൽകിയതായും ആർ.ബി.ഐ അറിയിച്ചു. ഇന്റർചേഞ്ച് ഫീ, ഉപഭോക്തൃ ചാർജുകൾ എന്നിവയല്ലാതെ മറ്റ് നിരക്കുകൾ ഈടാക്കില്ലെന്നും ആർ.ബി.ഐ പ്രസ്താവനയിൽ അറിയിച്ചു. യു.പി.ഐ ഇടപാടുകൾ വഴിയുള്ള തുക പിൻവലിക്കൽ പരിധി സാധാരണയുള്ളതു തന്നെയായിരിക്കും. എ.ടി.എമ്മുകളിൽ കാർഡ് രഹിത പണം പിൻവലിക്കൽ ഇടപാട് അനുവദിക്കാൻ ഏപ്രിലിൽ ആർ.ബി.ഐ പണനയ അവലോകന യോഗത്തിൽ നിർദേശമുയർന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.