ചാലക്കുടി മഹോത്സവത്തിന് തുടക്കം

ചാലക്കുടി: പിഷാരിക്കൽ ഭഗവതി ക്ഷേത്രവും വി.വി.എസ് ഫൗണ്ടേഷനും സമ ആർട്സും ചേർന്ന്​ സംഘടിപ്പിക്കുന്ന ചാലക്കുടി മഹോത്സവത്തിന് തുടക്കമായി. സംസ്കൃത സർവകലാശാല, കലാമണ്ഡലം കൽപിത സർവകലാശാല എന്നിവയുടെ വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. ചാലക്കുടി പിഷാരിക്കൽ ഭഗവതി ക്ഷേത്രത്തിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ വൈകീട്ട് മുതൽ രാത്രി 11 വരെയാണ് പരിപാടികൾ. ഞരളത്ത് ഹരിഗോവിന്ദന്‍റെ സോപാന സംഗീതം, അശ്വതി തിരുനാൾ രാമവർമയുടെ സംഗീതക്കച്ചേരി എന്നിവ അരങ്ങേറി. തുടർന്ന് പ്രഥമ വീരരാഘവ ഭാഗവതർ പുരസ്കാരം രാമവർമക്ക് സമ്മാനിച്ചു. സനീഷ് കുമാർ ജോസഫ് എം.എൽ.എ, നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ, സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. പോൾ, വി.വി.എസ്. മുരാരി, അഡ്വ. നാരായണൻകുട്ടി, എൻ.എസ്. നാരായണൻ നമ്പൂതിരി, സുനിത ഹരിശങ്കർ തുടങ്ങിയവർ സംസാരിച്ചു. വെള്ളിയാഴ്ച ക്ഷേത്രത്തിലെ പ്രതിഷ്ഠദിന ചടങ്ങുകൾ നടക്കും. തിങ്കളാഴ്ചയാണ് സമാപനം. TC MChdy - ചാലക്കുടി മഹോത്സവം ഡോ. എം.വി. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.