എരുമമൂട്ട ശല്യത്തില്‍ വലഞ്ഞ് പയ്യാക്കര; വീട്ടുകാർ താമസം മാറി

ആമ്പല്ലൂര്‍: അളഗപ്പനഗര്‍ പയ്യാക്കരയില്‍ എരുമമൂട്ട ശല്യം രൂക്ഷമായതോടെ വീട്ടുകാര്‍ മാറിത്താമസിച്ചു. കൂടലി ജോര്‍ജും കുടുംബവുമാണ് വീടുമാറിയത്. ഇവരുടെ ഓടിട്ട വീടിന്‍റെ ഭിത്തികളിലും മേല്‍ക്കൂരയിലും മൂട്ടകള്‍ തമ്പടിച്ചിരിക്കുകയാണ്. ഭക്ഷണം പാകം ചെയ്യാനോ ഉറങ്ങാനോ കഴിയാത്ത അവസ്ഥയാണ്. ഇവയെ തുരത്താന്‍ പലരീതിയിലും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് മകളുടെ വീട്ടിലേക്ക് താമസം മാറിയത്. വീടിനുള്ളില്‍ മൂട്ടകളെ കൂട്ടമായാണ് കാണുന്നത്. രാത്രി പറക്കുകയും പകല്‍ കൂട്ടമായി പലയിടങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുകയുമാണ് ചെയ്യുന്നത്. സമീപത്തെ വീട്ടുകാര്‍ക്കും ഇവയുടെ ശല്യമുണ്ട്. മഴ പെയ്തതോടെയാണ് മൂട്ടകള്‍ പെരുകിയതെന്നാണ് വീട്ടുകാര്‍ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.