കലുങ്കുപാലത്തിലെ സുരക്ഷഭിത്തി തകര്‍ന്നു മറ്റത്തൂര്‍: പഞ്ചായത്തിലെ വാസുപുരം-കുഞ്ഞക്കര റോഡിലെ കലുങ്കുപാലത്തിന്റെ സുരക്ഷഭിത്തികള്‍ തകര്‍ന്നത് അപകടഭീഷണി ഉയര്‍ത്തുന്നു. പാലത്തിന് കാര്യമായ ദുര്‍ബലാവസ്ഥ ഇല്ലെങ്കിലും കൈവരികള്‍ തകര്‍ന്നതിനാല്‍ ഇരുചക്രവാഹന യാത്രക്കാരും കാല്‍നടക്കാരും ഇവിടെ അപകടഭീഷണി നേരിടുന്നു. മറ്റത്തൂര്‍, വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിലാണ് കലുങ്കുപാലമുള്ളത്. സുരക്ഷഭിത്തികളുടെ കോണ്‍ക്രീറ്റ് പലപ്പോഴായി അടര്‍ന്നതിനാല്‍ പാലത്തില്‍നിന്ന് നിയന്ത്രണം വിട്ടാല്‍ ഇരുചക്രവാഹനങ്ങളും കാല്‍നടക്കാരും തോട്ടിലേക്ക് വീഴാവുന്ന അവസ്ഥയാണ്. ഭിത്തികള്‍ പുനര്‍നിര്‍മിച്ച് അപകടഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ക്യാപ്ഷന്‍ TCM KDA 1 palam വാസുപുരം കുഞ്ഞക്കര റോഡിലെ കലുങ്കുപാലത്തിന്റെ സുരക്ഷഭിത്തി തകര്‍ന്നനിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.