കോട്ടയം കെ.പി.എസ്​. മേനോൻ ഹാളിൽ ആരംഭിച്ച സപ്ലൈകോ ജില്ല ഓണം ഫെയർ

മട്ട അരിക്ക്​ 24, പഞ്ചസാര 22; വിലക്കുറവി​ൻ മേളവുമായി സപ്ലൈകോ ഓണച്ചന്ത

കോട്ടയം: കോവിഡ്​ ജാഗ്രതക്കിടയിലും സജീവമായി സപ്ലൈകോ ജില്ലതല ഓണച്ചന്ത. പൊതുവിപണിയെക്കാള്‍ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന്​​ കെ.പി.എസ്. മേനോൻ ഹാളിലാണ്​ ചന്ത ആരംഭിച്ചത്​.

ഒരു കുടുംബത്തിന് സബ്‌സിഡി നിരക്കില്‍ അഞ്ചുകിലോ അരി, അഞ്ചുകിലോ പച്ചരി, ചെറുപയർ, പഞ്ചസാര, ഉഴുന്ന്, കടല, വന്‍പയര്‍, തുവരപ്പരിപ്പ്​ എന്നിവ ഓരോ കിലോ വീതം ലഭ്യമാണ്. മല്ലിയും മുളകും അരക്കിലോയും ശബരി വെളിച്ചെണ്ണ അര ലിറ്ററും ലഭിക്കും. മാവേലിമട്ട അരിക്ക്​ 24 രൂപയാണ്​ സബ്​സിഡി വില. ജയ അരിക്ക്​ 25 രൂപയും. 23രൂപയാണ് പച്ചരിക്ക്. പഞ്ചസാര 22. നോൺ സബ്സിഡിയുള്ള ഇനങ്ങൾ ഇഷ്​ടാനുസരണം ലഭിക്കും. ഇവ കൂടാതെ ശബരി ഉല്‍പന്നങ്ങളും വിപണിയിലുണ്ട്.


തേയില, കാപ്പിപ്പൊടി, ഉപ്പ്, കറിപ്പൊടികള്‍, അരിപ്പൊടി, സോപ്പ് എന്നിവയും വിലക്കുറവിൽ ലഭ്യമാണ്​. സബ്‌സിഡി ഉല്‍പന്നങ്ങള്‍ കൂടാതെ ജീരകം, കടുക്, ഉലുവ, വെള്ളക്കടല, കുരുമുളക്, ചെറുപയര്‍ പരിപ്പ് എന്നിവയും പൊതു വിപണിയെക്കാള്‍ വിലക്കുറവില്‍ കിട്ടും. കോവിഡ്​ പ്രേ​​ട്ടോക്കോൾ അനുസരിച്ചാണ്​ പ്രവേശനം. ഒരുസമയം അഞ്ചുപേരെ മാത്രമേ പ്രവേശിപ്പിക്കൂ. രാവിലെ പത്തുമുതൽ ആറുവരെയാണ്​ സമയം. ഉത്രാടദിനം വരെ ചന്ത പ്രവർത്തിക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.