കടുത്തുരുത്തി: വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ കണ്ടക്ടർ ഡബിൾ ബെല്ലടിച്ചതിനെ തുടർന്ന് മുന്നോട്ടെടുത്ത ബസിൽനിന്ന് റോഡിലേക്കു തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ നടപടി. ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു.
ഡ്രൈവറുടെ ലൈസൻസ് 15 ദിവസത്തേക്കും കണ്ടക്ടറുടെ ലൈസൻസ് മൂന്ന് മാസത്തേക്കുമാണ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തത്. കണ്ടക്ടർ കെ.ടി. ജോഷിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതിന് ചൊവ്വാഴ്ച മുതലാണ് പ്രാബല്യമെന്ന് വൈക്കം ജോ. ആര്.ടി.ഒ ഇന്‍ചാര്‍ജ് പി.ജി. കിഷോര്‍ അറിയിച്ചു. ഡ്രൈവര്‍ കല്ലറ നികര്‍ത്തില്‍ സുമേഷ് ശിവന്റെ ലൈസന്‍സ് ആഗസ്റ്റ് ഒന്ന് മുതല്‍ 15 വരെയാണ് സസ്പെന്‍ഡ് ചെയ്തതെന്നും അറിയിച്ചു. അപകടത്തില്‍ കണ്ടക്ടറാണ് പ്രധാന കാരണക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെയും നടപടി സ്വീകരിച്ചത്.
വിദ്യാര്‍ഥിനിയുടെ മൊഴിയെടുത്ത് ബസ് ഡ്രൈവര്‍ക്കെതിരെ കടുത്തുരുത്തി പൊലീസും കേസെടുത്തിരുന്നു. കടുത്തുരുത്തി ഐ.ടി.സി ജങ്ഷനില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് കേസിനാസ്പദമായ സംഭവം. കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി കല്ലറ തെക്കേപ്ലാച്ചേരില് ആല്‍ബീന ലിസ് ജയിംസിനാണ് (17) ബസില്‍നിന്ന് വീണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.