Posted On
date_range Updated On
date_range ജലനിരപ്പ് ഉയരുന്നു; കാരാപ്പുഴ ഡാം ഷട്ടറുകൾ ഉയർത്തും
കൽപറ്റ: കാരാപ്പുഴ ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ ജൂലൈ 13 മുതൽ റിസർവോയറിന്റെ സ്പിൽവേ ഷട്ടറുകൾ മൂന്ന് എണ്ണവും അഞ്ച് സെന്റി മീറ്റർ വീതം കൂടി ഉയർത്തും. നിലവിൽ സ്പിൽവേ ഷട്ടറുകൾ മൂന്നെണ്ണവും അഞ്ച് സെന്റി മീറ്റർ ഉയർത്തിയിട്ടുണ്ട്. മൂന്ന് ഷട്ടറുകളും 10 സെന്റി മീറ്റർ വീതം ഉയർത്തുമ്പോൾ 9.875 ക്യുബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുക. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.