ശാന്തപുരം അൽജാമിഅ അലുംനി പ്രതിനിധി സഭ പ്രഖ്യാപനം

ശാന്തപുരം: അൽജാമിഅ അൽ ഇസ്​ലാമിയ 1963 മുതൽ 2020 വരെയുള്ള ബാച്ച് പ്രതിനിധികൾ ഉൾപ്പെടുന്ന അലുംനി പ്രതിനിധി സഭയുടെ പ്രഖ്യാപനം അൽജാമിഅ റെക്ട‍‍ർ ഡോ. അബ്​ദുസ്സലാം അഹ്​മദ് നി‍‍‍ർവഹിച്ചു. ശാന്തപുരം അലുംനി നിർവഹിക്കുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ അദ്ദേഹം സ്മരിച്ചു. ശാന്തപുരം അൽജാമിഅ അലുംനി പ്രസിഡൻറ്​ ഡോ. എ.എ. ഹലീം അധ്യക്ഷത വഹിച്ച ഓൺലൈൻ യോഗത്തിൽ ജനറൽ സെക്രട്ടറി ഡോ. വി.എം. സാഫി‍ർ സ്വാഗതം പറഞ്ഞു. സംഘടന സെക്രട്ടറി ഡോ. ജലീൽ മലപ്പുറം കൗൺസിൽ രൂപവത്​കരണത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. അലുംനി ചീഫ് അഡ്വൈസ‍ർ ഹൈദരലി ശാന്തപുരം, എക്സിക്യൂട്ടിവ് അംഗങ്ങളായ വി.കെ. അലി, പി.കെ. ജമാൽ, ഗൾഫ് പ്രതിനിധികളായ എൻ. ലബീബ്, സീതി പടിയത്ത്, അബുലൈസ് എടപ്പാൾ (യു.എ.ഇ), അസ്ഹ‍ർ അലി, അബുലൈസ് (ഖത്തർ), ആബിദ് ഹുസൈൻ (ജിദ്ദ), വി. അബ്​ദുർറസാഖ്​ (കുവൈത്ത്) എന്നിവ‍ർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.