കാക്കനാട്: കലക്ടറേറ്റിന് സമീപം വാൽവ് പൊട്ടി വെള്ളം പാഴാകുന്നു. കാക്കനാട് ജങ്ഷനിലെ എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടറിന് സമീപത്തുള്ള ജല അതോറിറ്റിയുടെ വാൽവാണ് പൊട്ടിയത്. മീറ്ററുകൾ അകലെ വരെ വെള്ളം കെട്ടിക്കിടന്ന് ചളിക്കളമാകുന്ന സ്ഥിതിയാണ്.
ഇവിടെ നടപ്പാതക്ക് സമീപത്തുണ്ടായിരുന്ന എയർവാൽവ് കാലപ്പഴക്കം മൂലം ദ്രവിച്ച് ദ്വാരം വീഴുകയായിരുന്നു. വെള്ളം അടിക്കുന്ന ദിവസങ്ങളിൽ ശക്തമായി ചീറ്റിയൊഴുകുന്ന സ്ഥിതിയാണ്. സമീപത്തെ ലോഡിങ് തൊഴിലാളികൾ പ്ലാസ്റ്റിക് കവർ ചുറ്റി താൽക്കാലികമായി ചോർച്ച അടച്ചതിനാൽ പാഴാകുന്ന വെള്ളത്തിെൻറ അളവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
എന്നാൽ, ചോർച്ച പൂർണമായും പരിഹരിക്കണമെങ്കിൽ പഴക്കംചെന്ന വാൽവ് പൂർണമായും മാറ്റണം. ജല അതോറിറ്റി ഇടപെട്ട് വേഗം ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.