Posted On
date_range Updated On
date_range വാഹനാപകടത്തിൽ യുവാവ് മരിച്ചു
തിരുവല്ല: ടി.കെ റോഡിലെ മനയ്ക്കച്ചിറയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ തൽക്ഷണം മരിച്ചു. ആനിക്കാട് ബഫേൽ ഹൗസിൽ എബിൻ ജോസഫ് (24) ആണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് ഏഴരയോടെ ആയിരുന്നു അപകടം. എതിർ ദിശയിൽ നിന്നും വന്ന കാറിൽ തട്ടിയ സ്കൂട്ടർ, ടിപ്പർ ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു. മരണപ്പെട്ട എബിന്റെ മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.