തു​ക​ല​ശ്ശേ​രി ആ​ഞ്ഞി​ലി​മൂ​ട് ജ​ങ്​​ഷ​ന് സ​മീ​പം അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന കാ​റു​ക​ൾ

കാറുകൾ കൂട്ടിയിടിച്ച്​ രണ്ടുപേർക്ക്​ പരിക്ക്​

തി​രു​വ​ല്ല: എം.​സി റോ​ഡി​ൽ തു​ക​ല​ശ്ശേ​രി ആ​ഞ്ഞി​ലി​മൂ​ട് ജ​ങ്​​ഷ​ന് സ​മീ​പം കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്.തി​രു​മൂ​ല​പു​രം സ്വ​ദേ​ശി വൈ​ശാ​ഖ്, കോ​ട്ട​യം സ്വ​ദേ​ശി പ്ര​ശോ​ഭ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി എ​​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ചെ​ങ്ങ​ന്നൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​രു​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​യെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ വൈ​ശാ​ഖ് സ​ഞ്ച​രി​ച്ച കാ​ർ പ്ര​ശോ​ഭ് സ​ഞ്ച​രി​ച്ച കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ പ്ര​ശോ​ഭി​നെ നാ​ട്ടു​കാ​ർ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ വൈ​ശാ​ഖി​നെ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി കാ​റി​െൻറ മു​ൻ​ഭാ​ഗം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. വൈ​ശാ​ഖി​െൻറ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Two injured in car collision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.