Posted On
date_range Updated On
date_range തിരുവല്ല സ്വദേശി നഴ്സ് ഡൽഹിയിൽ വാഹനാപകടത്തിൽ മരിച്ചു
തിരുവല്ല: ഡൽഹിയിൽ നടന്ന വാഹനാപകടത്തിൽ തിരുവല്ല സ്വദേശി മരിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ കിഴക്കൻ മുത്തൂർ കൊച്ചമലയിൽ ജോൺസൺ-സുജ ദമ്പതികളുടെ മകൻ ബെൻ ജോൺസൻ (33) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം.
നൈറ്റ് ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് പോകുംവഴിയായിരുന്നു അപകടം. ബെൻ സഞ്ചരിച്ച ഇരുചക്ര വാഹനം എതിരെ വന്ന ബി.എസ്.എഫ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
സൈനികർ ഉടൻ ബെന്നിനെ എയിംസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.