Posted On
date_range Updated On
date_range കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം
തിരുവല്ല: മീന്തലക്കര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം. രാവിലെ പത്തരയോടെയാണ് മോഷണ വിവരം പുറത്തിറഞ്ഞത്. ക്ഷേത്ര പരിസരം വൃത്തിയാക്കാൻ എത്തിയ താൽക്കാലിക ജീവനക്കാരനാണ് കാണിക്കവഞ്ചി കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്.
ഏകദേശം ഇരുപതിനായിരത്തോളം രൂപ നഷ്ടമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ നൽകിയ പരാതിയിൽ തിരുവല്ല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.