പഴക്കട കുത്തിത്തുറന്ന് അരലക്ഷം രൂപയുടെ പഴങ്ങൾ മോഷ്ടിച്ചു

തിരുവല്ല: കുറ്റൂർ ആറാട്ടുകടവിൽ ഫ്രൂട്ട്സ് കട കുത്തിത്തുറന്ന് അരലക്ഷത്തോളം രൂപയുടെ പഴങ്ങൾ കവർന്നു. ആറാട്ടുകടവ് ജങ്ഷനിൽ പ്രവർത്തിക്കുന്ന കുറ്റൂർ പാർവതി നിലയത്തിൽ സന്തോഷിന്‍റെ കടയിലാണ് മോഷണം നടന്നത്.

തിങ്കളാഴ്ച രാവിലെയോടെയാണ് മോഷണ വിവരം പുറത്തിറഞ്ഞത്. കടയുടമ നൽകിയ പരാതിയിൽ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Theft at the fruit shop in arattukadavu junction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.