Posted On
date_range Updated On
date_range ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് ഓട്ടുപകരണങ്ങൾ കവർന്നു
തിരുവല്ല: പരുമല തിക്കപ്പുഴയിൽ മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാക്കൾ തിരുവാർമംഗലം ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് 50,000 രൂപയുടെ ഓട്ടുപകരണങ്ങൾ കവർന്നു. സമീപത്തെ കച്ചവട സ്ഥാപനത്തിൽ നിന്നും 4000 രൂപയും മോഷ്ടിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ക്ഷേത്ര ഓഫീസിന്റെ വാതിൽ കുത്തിത്തുറന്ന് നിലവിളക്ക് ഉൾപ്പടെയുള്ളവ കവരുകയായിരുന്നു.
പത്തനംതിട്ടയിൽനിന്നും എത്തിയ വിരലടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. സമീപത്തെ സി.സി.ടി.വിയിൽ നിന്നും ലഭിച്ച ദ്യശ്യം കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പുളിക്കീഴ് എസ്.ഐ കവി രാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.