കവിയൂർ മുണ്ടിയപ്പള്ളിയിൽ മരം കടപുഴകി വീട് തകർന്നപ്പോൾ
Posted On
date_range Updated On
date_range മരം വീണ് വീട് തകർന്നു
തിരുവല്ല: വീശിയടിച്ച കാറ്റിൽ കവിയൂർ മുണ്ടിയപ്പള്ളിയിൽ കൂറ്റൻ മരം കടപുഴകി വീട് തകർന്നു. ഐക്കുഴി വല്യപറമ്പിൽ ചന്ദ്രന്റെ വീടാണ് തകർന്നത്. പുരയിടത്തിലെ പുളിമരമാണ് വീണത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
ചന്ദ്രനും ഭാര്യ ലതയും മകനും ജോലിക്ക് പോയിരിക്കുകയായിരുന്നു. സംഭവസമയം വീടിനുള്ളിൽ ആരും തന്നെ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ, മെംബർമാരായ റെയ്ച്ചൽ വി. മാത്യു, ശ്രീകുമാരി എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.