Posted On
date_range Updated On
date_range ചരക്ക് കയറ്റി വന്ന ലോറിയുടെ ടയറിന് തീപിടിച്ചു
തിരുവല്ല : റോഡിലെ കുറ്റൂർ തോണ്ടറ പാലത്തിൽ ചരക്ക് കയറ്റി വന്ന ലോറിയുടെ ടയറിന് തീപിടിച്ചു. ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. പിൻവശത്തെ ടയർ ജാം ആയതാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്ന് ആണ് പ്രാഥമിക നിഗമനം. തിരുവല്ലയിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തി തീ അണച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. സംഭവത്തെ തുടർന്ന് എം സി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.