പ്രതീകാത്മക ചിത്രം

സർക്കാർ ഡിസ്പെൻസറിയിൽ നിന്ന്​ പാമ്പിനെ പിടികൂടി

തിരുവല്ല : കടപ്രയിലെ സർക്കാർ ഹോമിയോ ഡിസ്പെൻസറിക്കുള്ളിൽ നിന്നും വിഷപ്പാമ്പിനെ പിടികൂടി. ഡിസ്പെൻസറിലെ സ്റ്റോർ റൂമിൽ നിന്നും ബുധനാഴ്ച രാവിലെ പത്തരയോടെയാണ് ഉഗ്ര വിഷമുള്ള ശംഖു വരയൻ ഇനത്തിൽപ്പെട്ട ഒരടിയോളം നീളമുള്ള പാമ്പിനെ പിടികൂടിയത്.

സ്റ്റോർ റൂമിൽ നിന്നും കാർഡ് ബോർഡ് പെട്ടികൾ നീക്കം ചെയ്യുന്നതിനിടെ വനിതാ ജീവനക്കാരിയാണ് പാമ്പിനെ ആദ്യം കണ്ടത്. ഇവരുടെ നിലവിളി കേട്ട് മറ്റ് ജീവനക്കാർ ഓടിയെത്തി. ഇതോടെ പാമ്പ് കാർഡ് ബോർഡ് പെട്ടിക്കടിയിൽ ഒളിച്ചു.

തുടർന്ന് ജീവനക്കാരും സമീപ വാസികളും ചേർന്ന് വടി ഉപയോഗിച്ച് പാമ്പിനെ പുറത്തെത്തിക്കുകയായിരുന്നു. പുറത്തെത്തിച്ച പാമ്പിനെ കെട്ടിടത്തിൽ നിന്നും മാറിയുള്ള കാട്ടിൽ ഉപേക്ഷിച്ചു.

Tags:    
News Summary - The snake was caught from the government dispensary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.