Posted On
date_range Updated On
date_range സിറ്റൗട്ടിൽ കയറിയ മൂർഖനെ പിടികൂടി വനം വകുപ്പിന് കൈമാറി
തിരുവല്ല: കീരിയുടെ ആക്രമണം ഭയന്ന് വീടിെൻറ സിറ്റൗട്ടിൽ കയറിയ മൂർഖനെ പിടികൂടി വനം വകുപ്പിന് കൈമാറി.
കുറ്റപ്പുഴ തോട്ടുങ്കൽ തരക നിവാസിൽ മണിയമ്മയുടെ വീടിെൻറ സിറ്റൗട്ടിൽ കയറിയ മൂർഖനെയാണ് പാമ്പ് പിടിത്ത വിദഗ്ധൻ ചക്കുളം പ്രജീഷെത്തി പിടികൂടിയത്. കീരിയുടെ ആക്രമണത്തിൽ നിസ്സാര പരിക്കേറ്റ പാമ്പ് വീടിെൻറ സിറ്റൗട്ടിലേക്ക് ഇഴഞ്ഞു കയറുകയായിരുന്നു.
തുടർന്ന് പാമ്പ് പുറത്തേക്ക് ഇറങ്ങി പോകാതിരുന്നതിനെ തുടർന്ന് വീട്ടുകാർ പ്രജീഷിനെ വിളിച്ചു വരുത്തി. എട്ട് വയസ്സോളം വരുന്ന മൂർഖനെ റാന്നിയിൽ നിന്നെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.