കാർ തലകീഴായി മറിഞ്ഞു; യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു

തിരുവല്ല : ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ കാറിൽ നിന്നും ഓതറ സ്വദേശി അത്ഭുതകരമായി രക്ഷപെട്ടു. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനായ ഓതറ അരങ്ങത്ത് വീട്ടിൽ ബാബു സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

ഓതറ ആൽത്തറ ജംക്ഷന്​ സമീപമായിരുന്നു അപകടം. ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ തലകീഴായി മറിയുകയായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ സമീപ വാസികൾ ചേർന്ന് കാറിനുള്ളിൽ കുടുങ്ങിക്കിടന്നിരുന്ന ബാബുവിനെ പുറത്തെത്തിക്കുകയായിരുന്നു.

Tags:    
News Summary - The car overturned; The traveler miraculously escaped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.