തിരുവല്ല ബൈപാസിൽ തലകീഴായി മറിഞ്ഞ കാർ
Posted On
date_range Updated On
date_range തിരുവല്ല ബൈപാസിൽ കാർ തലകീഴായി മറിഞ്ഞു
തിരുവല്ല: ബൈപാസിൽ വീണ്ടും വാഹനാപകടം. കാറുകൾ കൂട്ടിയിടിച്ചെങ്കിലും യാത്രക്കാർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. ബൈപാസിലെ റെയിൽവേ സ്റ്റേഷൻ ജങ്ഷനിൽ ഞായറാഴ്ച രാവിലെ ഏഴോടെയാണ് അപകടം. പത്തനംതിട്ട ഭാഗത്തുനിന്ന് വന്ന മലയാലപ്പുഴ ദേവീക്ഷേത്ര ജീവനക്കാരനും മങ്കൊമ്പ് സ്വദേശിയുമായ ഗിരീഷിന്റെ കാറും കാവുംഭാഗം സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ കാവുംഭാഗം സ്വദേശികളായ മൂന്നംഗ സംഘം സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു. സമീപവാസികൾ ചേർന്ന് നിസ്സാര പരിക്കേറ്റ മൂവരെയും പുറത്തെടുക്കുകയായിരുന്നു. വാഹനങ്ങൾ തിരുവല്ല പൊലീസെത്തി സംഭവസ്ഥലത്തുനിന്ന് നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.