Posted On
date_range Updated On
date_range അടുത്തടുത്ത വാർഡുകളിൽനിന്ന് വിധിതേടി നാത്തൂന്മാർ
തിരുവല്ല: തദ്ദേശ തെരഞ്ഞെടുപ്പിൽ അടുത്തടുത്ത വാർഡുകളിൽനിന്ന് ജനവിധി തേടി നാത്തൂന്മാർ.
തിരുവല്ല നഗരസഭയിൽ 10, 12 വാർഡുകളിലാണ് സ്വതന്ത്ര സ്ഥാനാർഥികളായി നാത്തൂന്മാർ മത്സരിക്കുന്നത്. മഞ്ഞാടി കാത്തിരക്കാട്ട് മുൻ നഗരസഭ ചെയർമാൻ കെ.വി. വർഗീസിെൻറ മകൾ റോഷ്നി കെ. വർഗീസ് പത്താം വാർഡിലും കെ.വി. വർഗീസിെൻറ മകൻ റോബിൻ കെ. വർഗീസിെൻറ ഭാര്യ മേഘ കെ. ശാമുവേൽ 12ാം വാർഡിലുമാണ് ജനവിധി തേടുന്നത്.
രണ്ടുപേരുടെയും ചിഹ്നം മെഴുകുതിരിയാണ്. ബിരുദധാരിയായ മേഘ ഭർത്താവിെൻറ ഹോട്ടൽ ബിസിനസിൽ സഹായിക്കുന്നു. ബി.ഡി.എസ് കോഴ്സ് പൂർത്തീകരിച്ച റോഷ്നി ജനസേവനം ലക്ഷ്യംെവച്ചാണ് അങ്കത്തട്ടിൽ ഇറങ്ങിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.