Posted On
date_range Updated On
date_range വെള്ളക്കെട്ട് ദുരിതത്തിൽ എഴുപതോളം കുടുംബങ്ങൾ
തിരുവല്ല : മഴ തോർന്ന് മാനം തെളിഞ്ഞിട്ടും വെള്ളത്താൽ ചുറ്റപ്പെട്ട് വരമ്പിനകത്ത് മാലിയിലെ എഴുപതോളം കുടുംബങ്ങൾ. കടപ്ര പഞ്ചായത്തിലെ ഒന്നാം വാർഡിൽ വളഞ്ഞവട്ടത്തെ വരമ്പിനകത്ത് മാലിയിലെ കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്.
മണിമലയാറ്റിൽ നിന്നും നേരിട്ട് വെള്ളം കയറുന്ന പ്രദേശമാണിത്. പ്രദേശത്തെ നാല് വീടുകൾ ഒഴിച്ചാൽ ബാക്കിയുള്ള മുഴവൻ വീടുകളിലും അഞ്ചടിയോളം ഉയരത്തിൽ വെള്ളം കയറിയിരുന്നു.
മഴ മാറി മൂന്ന് ദിവസം കഴിഞ്ഞിട്ടും ഏതാണ്ട് ഇരുപതോളം വീടുകൾക്കുള്ളിൽ നിന്നും ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല. റോഡിലും വെള്ളക്കെട്ട് നിലനിൽക്കുകയാണ്.
പ്രദേശത്തെ 80 ഓളം പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലും ബന്ധുവീടുകളിലുമായി കഴിയുകയാണ്. ഈ നില തുടർന്നാൽ പ്രദേശത്തെ ജനജീവിതം പൂർവ്വ സ്ഥിതിയിലാകാൻ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണ്ടി വരുമെന്ന് വാർഡ് മെമ്പർ സൂസമ്മ പൗലോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.