Posted On
date_range Updated On
date_range റോഡിൽ വെള്ളം കയറി; കെ.എസ്.ആർ.ടി.സി സർവീസ് നിർത്തി VIDEO
തിരുവല്ല: തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിലെ നെടുമ്പ്രത്ത് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി സർവീസ് നിർത്തിവെച്ചു. ഇന്ന് രാവിലെ മുതലാണ് സർവീസ് താൽക്കാലികമായി നിർത്തി വെച്ചത്.
നെടുമ്പ്രം ചന്തയ്ക്ക് സമീപമാണ് റോഡിന്റെ അര കിലോമീറ്ററോളം ദൂരത്തിൽ മൂന്നടിയോളം ഉയരത്തിൽ വെള്ളം ഉയർന്നിരിക്കുന്നത്.
പമ്പാ നദിയിൽ നിന്നും നേരിട്ട് വെള്ളം കയറുന്ന പ്രദേശമാണിത്. റോഡിന് കുറുകെ ശക്തമായ ഒഴുക്ക് രൂപപ്പെട്ടിട്ടുണ്ട്. രാവിലെ പത്തോടെ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും പുളിക്കീഴ് പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.