Posted On
date_range Updated On
date_range നെൽക്കതിരുകൾ മുറിച്ച് കടത്തുന്നതായി പാടശേഖര സമിതി
തിരുവല്ല: പുല്ലു ചെത്താനെത്തുന്നവർ കവിയൂർ പുഞ്ചയിൽനിന്ന് നെൽക്കതിരുകളും മുറിച്ചുകടത്തുന്നതായി പാടശേഖര സമിതിയുടെ പരാതി.
കവിയൂർ പുഞ്ചയുടെ ഭാഗമായ അണ്ണവട്ടം, കണ്ണൊത്തുകടവ് പാടങ്ങളിൽനിന്നാണ് പുല്ലിനൊപ്പം നെൽക്കതിരുകളും മുറിച്ചുകടത്തുന്നത്. അടുത്തമാസം ആദ്യ വാരത്തോടെ വിളവെടുപ്പ് നടത്തേണ്ട പാടങ്ങളാണിത്. തിരുവല്ല കൃഷി ഓഫിസർക്ക് പരാതി നൽകിയതായി പാടശേഖര സമിതി ഭാരവാഹികളായ അനിൽകുമാർ കിഴക്കൻ മുത്തൂർ, ജോസഫ് ആൻറണി എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.