ഓയിൽ റോഡിൽ പരന്നതിനെ തുടർന്ന് അഗ്നിശമന സേനയെത്തി റോഡ് കഴുകി വൃത്തിയാക്കുന്നു

ടാങ്കറിൽ നിന്ന് ഓയിൽ ചോർന്നു; മൂന്ന് ബൈക്കുകൾ നിയന്ത്രണംവിട്ട് മറിഞ്ഞു

തിരുവല്ല: അഴിയിടത്തു ചിറയിൽ റോഡിൽ പരന്നൊഴുകിയ ഓയിലിൽ കയറി നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. ടാങ്കറിൽ നിന്ന് ചോർന്ന ഓയിൽ റോഡിൽ പരന്നൊഴുകിയതാണ് അപകടത്തിന് ഇടയാക്കിയത്. ഇതത്തുടർന്ന് അഗ്നിശമന സേനയെത്തി റോഡ് കഴുകി വൃത്തിയാക്കി.

കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിൽ അഴിയിടത്തുചിറ ഇളയിടം ഭാഗത്തെ കൊടും വളവിൽ ഇന്ന് പുലർച്ചെ ആറു മണിയോടെ ആയിരുന്നു സംഭവം. പുലർച്ചെ അഞ്ചരയോടെ കരി ഓയിൽ കയറ്റി ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോയ ടാങ്കറിൽ നിന്നും ചോർന്ന ഓയിലാണ് അപകടങ്ങൾക്ക് കാരണമായത്.

തിരുവല്ലയിൽ നിന്നുമെത്തിയ അഗ്നിശമന സേനാംഗങ്ങൾ ചേർന്ന് ആറരയോടെ റോഡ് കഴുകി വൃത്തിയാക്കി. അപകടത്തിൽപ്പെട്ട ആരുടെയും പരിക്ക് ഗുരുതരമല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.