Posted On
date_range Updated On
date_range കാണാതായ യുവാവ് പുഴയിൽ മരിച്ച നിലയിൽ
തിരുവല്ല: വെള്ളിയാഴ്ച കാണാതായ കുറ്റൂർ സ്വദേശിയായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മണിമലയാറ്റിലെ തെങ്ങേലിയിൽ ഇന്ന് രാവിലെ ഏഴു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
കുറ്റൂർ ചുഴിയാംപാറയിൽ വീട്ടിൽ അനീഷി(34)ന്റെ മൃതദേഹമാണ് ണിമലയാറ്റിലെ തെങ്ങേലി വാണിയംകടവിന് സമീപത്ത് നിന്നും കണ്ടെത്തിയത്. അനീഷിനെ കാൺമാനില്ലെന്ന് കാട്ടി സഹോദരൻ ഇന്നലെ വൈകീട്ട് തിരുവല്ല പൊലീസിൽ പരാതി നൽകിയിരുന്നു.
തിരുവല്ല അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫിസർ ആർ. ബാബുവിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ സുന്ദരേശ്വരൻ നായർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പ്രശാന്ത്, സുജിത് നായർ, ബി. ജിത്തു, എസ്. ലാലു എന്നിവരടങ്ങുന്ന സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.