Posted On
date_range Updated On
date_range ബസിൽ യുവതിയെ കടന്നുപിടിച്ച യുവാവ് റിമാൻഡിൽ
തിരുവല്ല: കെ.എസ്.ആർ.ടി.സി ബസിൽ യുവതിയെ കടന്നുപിടിച്ച സംഭവത്തിൽ പിടിയിലായ കാവാലം സ്വദേശിയെ റിമാൻഡ് ചെയ്തു. കാവാലം പള്ളിയറക്കാവ് സരസ്വതി മന്ദിരത്തിൽ കുമാറിനെയാണ് (37) തിരുവല്ല കോടതി റിമാൻഡ് ചെയ്തത്. ചങ്ങനാശ്ശേരിയിൽനിന്ന് ചെങ്ങന്നൂരിലേക്ക് പോയ ബസിലെ യാത്രക്കാരിയെയാണ് കടന്നുപിടിച്ചത്.
ബുധനാഴ്ച വൈകീട്ടോടെ പെരുംതുരുത്തിക്ക് സമീപമാണ് സംഭവം. യുവതി ബഹളം വെച്ചതോടെ മറ്റ് യാത്രക്കാരും കണ്ടക്ടറും ചേർന്ന് സുരേഷിനെ തടഞ്ഞുവെച്ച് തിരുവല്ല കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.