Posted On
date_range Updated On
date_range വീട്ടമ്മയെ വീടുകയറി ആക്രമിച്ചയാൾ പിടിയിൽ
തിരുവല്ല: വീട്ടമ്മയെ വീടുകയറി ആക്രമിച്ച കേസിലടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു.തിരുവല്ല കുളക്കാട് യമുന നഗറിൽ ദർശനം വീട്ടിൽ സ്റ്റാൺ വർഗീസാണ് (26) അറസ്റ്റിലായത്.
ഓതറ സ്വദേശിനിയായ വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച കേസിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ സ്റ്റാണിനെ നൂറനാട്ടുനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരിൽ തിരുവല്ല സ്റ്റേഷനിലടക്കം നിരവധി ക്രിമിനൽ കേസുകൾ ഉള്ളതായി എസ്.ഐ പറഞ്ഞു. കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.