Posted On
date_range Updated On
date_range നിയന്ത്രണംവിട്ട കാറിടിച്ച് വീട്ടമ്മ മരിച്ചു
തിരുവല്ല: നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് കുളക്കാട് സ്വദേശിനി മരിച്ചു. കോവൂർ വിളക്കു പാട്ടത്തിൽ ചെറിയാൻ കെ. ജോർജിന്‍റെ ഭാര്യ കെ.എൻ ശോശാമ്മ (66) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ തിരുവല്ല ഹെഡ് പോസ്റ്റോഫീസിന് സമീപമായിരുന്നു അപകടം. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ നിലയിൽ പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശോശാമ്മ വൈകിട്ട് നാലരയോടെ മരിച്ചു.
തിരുവല്ല പൊലീസ് കേസെടുത്തു. മക്കൾ: ഡ്യൂമ ചെറിയാൻ, ഡ്യൂണ ചെറിയാൻ. മരുമക്കൾ: രാജൻ തോമസ്, വി.ജെ നിയോൺ, സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.