കാറ്റിൽ മരം വീണ് തിരുവല്ലയിൽ വീട് തകർന്നു

തിരുവല്ല: ശക്തമായ കാറ്റിൽ മരം വീണ് തിരുവല്ലയിലെ നെടുമ്പ്രത്ത് വീട് പൂർണമായും തകർന്നു. നെടുമ്പ്രം തുണ്ടിയിൽ സ്കറിയ എബ്രഹാമിന്‍റെ വീടാണ് തകർന്നത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.

വീശിയടിച്ച കാറ്റിൽ സ്കറിയ എബ്രഹാമിന്‍റെ തന്നെ പുരയിടത്തിൽ നിന്നിരുന്ന ആഞ്ഞിലി മരം വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. വീടിന്‍റെ രണ്ടു മുറികൾ പൂർണമായും തകർന്നു. അടുക്കളയുടെ ഭിത്തി വിണ്ട് കീറി. 

മേൽക്കൂര തകരുന്ന ഒച്ചകേട്ട് സ്കറിയ എബ്രഹാമിന്‍റെ ഭാര്യയും മകനും പിൻവാതിലിലൂടെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ ആളപായം സംഭവിച്ചില്ല. ഇന്ന് രാവിലെ പത്തു മണിയോടെ റവന്യൂ അധികൃതർ സ്ഥലത്തെത്തുമെന്ന് വാർഡ് മെമ്പർ പറഞ്ഞു. 


Tags:    
News Summary - house collapsed after tree fell in thiruvalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.