Posted On
date_range Updated On
date_range എരുമേലി സ്വദേശി ട്രെയിൻ തട്ടി മരിച്ച നിലയിൽ
തിരുവല്ല: എരുമേലി സ്വദേശിയായ 60 കാരനെ പുഷ്പഗിരി റെയിൽവേ ക്രോസിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുക്കൂട്ടുതറ മരുതി മൂട്ടിൽ വീട്ടിൽ എം.കെ ദിവാകരൻ (60) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം ഏഴോടെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവല്ല പൊലീസെത്തി നടത്തിയ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അസ്വാഭാവിക മരണത്തിന് തിരുവല്ല പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.