ഓതറയിൽ ട്രെയിൻ എൻജിൻ തട്ടി മരിച്ച വയോധികൻ
Posted On
date_range Updated On
date_range പേരക്കുട്ടിയെ സ്കൂളിലാക്കാൻ പോയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു; കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു
തിരുവല്ല: ഓതറയിൽ പേരക്കുട്ടിയെ സ്കൂളിലാക്കാൻ പോയ വയോധികൻ ട്രെയിൻ എൻജിൻ തട്ടി മരിച്ചു. കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു.
ചുമത്ര മോടിയിൽ വീട്ടിൽ രാജു (64) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.15 ഓടെ ഓതറ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു സംഭവം. മകളുടെ ഓതറയിലെ വീട്ടിൽ എത്തിയ രാജു, പേരക്കുട്ടിയെ സ്കൂൾ ബസ് കയറ്റിവിടാനായി പോയതായിരുന്നു.
ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഒരു ട്രാക്കിലൂടെ കോർബ എക്സ്പ്രസും മറ്റൊരു ട്രാക്കിലൂടെ ട്രെയിൻ എഞ്ചിനും എത്തി. പേരക്കുട്ടി ട്രാക്കിൽ നിന്നും ചാടി രക്ഷപെട്ടു. രാജു എഞ്ചിന് മുമ്പിൽ അകപ്പെടുകയായിരുന്നു. തിരുവല്ല പൊലീസെത്തി നടത്തിയ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദ്ദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.