തിരുവല്ല: സി.പി.എം ഓതറ ലോക്കൽ കമ്മിറ്റിയിൽ നിന്നുള്ള കൂട്ട രാജിക്ക് പിന്നാലെ തമ്മിലടി. ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറർ ഒ.എസ്.സുധീഷിന്റെ (40) വലതുകൈ ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി രാഹുൽ ഗോപി തല്ലിയൊടിച്ചു. ഞായറാഴ്ച രാത്രിയിൽ മാമ്മൂട് ജംക്ഷനിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണ് ഒ.എസ്.സുധീഷും രാഹുലും ഗോപിയുമടക്കം 6 പേർ പാർട്ടിയിൽനിന്ന് രാജി വെക്കുന്നതായി സംസ്ഥാന സെക്രട്ടറിക്കു കത്തു നൽകിയത്. ഇതിലുള്ള രാഹുൽ ഗോപി, ബെന്നി മാത്യു എന്നിവർ രാജിക്കത്തിൽ ഒപ്പിട്ടിട്ടില്ലെന്നും തങ്ങളുടെ വ്യാജ ഒപ്പിട്ടാണ് കത്തയച്ചിരിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും അറിയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് രാജിക്കത്തയച്ച ഒ.എസ്.സുധീഷും രാഹുൽ ഗോപിയുമായി വാക്കുതർക്കം ഉണ്ടാകുന്നത്. ഇതിനിടയിലാണ് സുധീഷിന്റെ കൈ ഒടിഞ്ഞത്. ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പൊട്ടൽ ഉണ്ടായതിനെ തുടർന്ന് കൈക്ക് പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. എന്നാൽ, പൊലീസിൽ പരാതി നൽകാൻ സുധീഷ് ഇതുവരെ തയ്യാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.