പോത്തിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; യുവാവിന് പരിക്ക്

തിരുവല്ല: തിരുവല്ല ബൈപാസിൽ പോത്തിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റു. തിരുമൂലപുരം കൊല്ലകുന്നിൽ വീട്ടിൽ പ്രമോദിനാണ്(34) പരിക്കേറ്റത്. ബൈപാസിലെ മഴുവങ്ങാട് ചിറക്ക് സമീപം ഞായറാഴ്ച പുലർച്ച അഞ്ചോടെയായിരുന്നു അപകടം.

ബൈപാസ് പാതയോരത്ത് പുല്ല് മേയാൻ വിട്ടിരുന്ന പോത്തിനെ ഇടിച്ച് ഓട്ടോറിക്ഷ മറിയുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ പ്രമോദിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - autorickshaw hit the buffalo and overturned; The youth was injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.