പെൺകുട്ടിയെ ശല്യപ്പെടുത്തിയത്​ ചോദ്യം ചെയ്ത യുവാവിന്‍റെ വീട്ടിൽ കയറി ആക്രമണം; ഒരാൾ പിടിയിൽ

തിരുവല്ല: പെൺകുട്ടിയെ ശല്യപ്പെടുത്തിയത്​ ചോദ്യം ചെയ്ത യുവാവിന്‍റെ വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ ചാത്തങ്കരി സ്വദേശി അറസ്റ്റിൽ. ചാത്തങ്കരി തുണ്ടിയിൽ പ്രണവ് (19) ആണ് അറസ്റ്റിലായത്.

വെൺപാല പനച്ചിമൂട്ടിൽ വിഷ്ണുവിന്‍റെ വീടിന് നേരം ആക്രമണം നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. പതിനൊന്നാം തീയതി രാത്രി പത്തരയോടെ ആയിരുന്നു സംഭവം. പ്രണവ് വെൺപാലയിൽ വെച്ച് വിഷ്ണുവിന്‍റെ അയൽവാസിയായ പെൺകുട്ടിയെ ശല്യപ്പെടുത്തി. വിഷ്ണു ഇത് ചോദ്യം ചെയ്തതോടെ പ്രണവ് സ്ഥലത്ത് നിന്നും പോയി.

പ്രണവ്​  മൂന്ന്​ പേരെ കൂട്ടി രാത്രിയിൽ വിഷ്ണുവിന്‍റെ വീടിന് നേരേ ആക്രമണം നടത്തുകയായിരുന്നു. പ്രണവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. മറ്റ് പ്രതികൾ ഒളിവിലാണെന്ന് തിരുവല്ല പൊലീസ് പറഞ്ഞു.

Tags:    
News Summary - attack on youths home who questioned harrassing girl one arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.