Posted On
date_range Updated On
date_range പൊലീസുകാരനെ മർദിച്ച എ.എസ്.ഐയുടെ ഭർത്താവ് അറസ്റ്റിൽ
തിരുവല്ല: മുൻവൈരാഗ്യത്തിന്റെ പേരിൽ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരനെ മർദിച്ച സംഭവത്തിൽ വനിത എ.എസ്.ഐയുടെ ഭർത്താവ് അറസ്റ്റിൽ. തിരുവല്ല ക്രൈംബ്രാഞ്ച് സ്റ്റേഷനിലെ എ.എസ്.ഐയുടെ ഭർത്താവ് മുത്തൂർ പ്ലാമൂട്ടിൽ വീട്ടിൽ നസീർ റാവുത്തറാണ് (53) അറസ്റ്റിലായത്.
വെള്ളിയാഴ്ച വൈകീട്ട് ആറോടെ മുത്തൂർ ജങ്ഷനിലാണ് സംഭവം. സ്കൂട്ടറിലെത്തിയ നസീർ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അഖിലിനെ അസഭ്യം പറഞ്ഞ ശേഷം മർദിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞ നസീറിനെ വീടിന് സമീപത്തുനിന്നാണ് പൊലീസ് പിടികൂടിയത്.
നസീർ തിരുവല്ല ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വിസ, ചെക്ക് തട്ടിപ്പ് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.