പ്രതീകാത്മക ചിത്രം
പത്തനംതിട്ട: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽ ആകെ 99.73 ശതമമാനം വിജയം. മൊത്തം പരീക്ഷയെഴുതിയ 9225 വിദ്യാർഥികളിൽ 9200 പേരും ഉപരിപഠനത്തിന് അർഹത നേടി. വിജയികളിൽ 4720 പേർ ആൺകുട്ടികളും 4480 പേർ പെൺകുട്ടികളുമാണ്. 12 ആൺകുട്ടികളും 13 പെൺകുട്ടികളും പരാജയപ്പെട്ടു. 194 ആൺകുട്ടികളും 491 പെൺകുട്ടികളും ഉൾപ്പെടെ 635 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതൽ പേർ വിജയിക്കുകയും എ പ്ലസ് നേടുകയും ചെയ്തിട്ടുള്ളത്. തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ 162 പേരും (57 ആൺ, 105 പെൺ), പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 473 പേരും (137 ആൺ, 336 പെൺ) ആണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയത്. തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മൊത്തം പരീക്ഷയെഴുതിയ 3320 പേരിൽ 3309 പേരും പത്തനംതിട്ടയിൽ മൊത്തം പരീക്ഷയെഴുതിയ 5905 വിദ്യാർഥികളിൽ 5891 പേരും ഉപരി പഠനത്തിന് അർഹരായി. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 99.76 ശതമാനവും തിരുവല്ലയിൽ 99.67 ശതമാനവുമാണ് വിജയ ശതമാനം..
പത്തനംതിട്ട: 635 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ 162 കുട്ടികൾക്കാണ് ഫുൾ എ പ്ലസ്. ഇവരിൽ 57 ആൺകുട്ടികളും 105 പെൺകുട്ടികളും ഉൾപ്പെടും. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 473 കുട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. 137 ആൺകുട്ടികളും 336 പെൺകുട്ടികളുമാണ് ഫുൾ എ പ്ലസുകാരായുള്ളത്. മുൻവർഷങ്ങളെ അപേക്ഷേിച്ച് ഇത്തവണ എ പ്ലസുകാരുടെ എണ്ണത്തിൽ കുറവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.