ചി​റ്റാ​ര്‍ 86ല്‍ ​വീ​ട്ടി​ല്‍ ക​യ​റി​യ രാ​ജ​വെ​മ്പാ​ല​യെ വാ​വ സു​രേ​ഷ് പി​ടി​കൂ​ടു​ന്നു

വീട്ടില്‍നിന്ന് രാജവെമ്പാലയെ പിടികൂടി

ചി​റ്റാ​ര്‍: ചി​റ്റാ​ര്‍ 86ല്‍ ​കി​ട​ങ്ങി​ല്‍ മു​ജീ​ബ് റ​ഹ്​​മാ​െൻറ വീ​ട്ടി​ല്‍നി​ന്ന്​ 10 അ​ടി നീ​ള​വും മൂ​ന്ന്​ വ​യ​സ്സും വ​രു​ന്ന പെ​ണ്‍വ​ര്‍ഗ​ത്തി​ൽ​പെ​ടു​ന്ന രാ​ജ​വെ​മ്പാ​ല​യെ വാ​വ സു​രേ​ഷ് പി​ടി​കൂ​ടി.

വ്യാ​ഴാ​ഴ്​​ച രാ​വി​ലെ എ​​ട്ടോ​ടെ പാ​മ്പ് വീ​ടി​നു ഉ​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നാ​ണ് വീ​ട്ടു​കാ​ർ കാ​ണു​ന്ന​ത്. ചി​റ്റാ​ര്‍ ഫോ​റ​സ്​​റ്റ്​ സ്‌​റ്റേ​ഷ​നി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് വെ​ഞ്ഞാ​റ​ന്‍മൂ​ട്ടി​ല്‍നി​ന്ന്​ വാ​വ സു​രേ​ഷി​നെ വി​ളി​ച്ചു​വ​രു​ത്തി ഉ​ച്ച​ക്ക് ര​ണ്ടോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

വാ​വ സു​രേ​ഷി​ന് മു​ന്നി​ല്‍ പ​ത്തി​താ​ഴ്ത്തു​ന്ന 201ാമ​ത്തെ രാ​ജ​വെ​മ്പാ​ല​യാ​ണ്. പാ​മ്പി​നെ ഗ്രൂ​ഡ്രി​ക്ക​ല്‍ വ​ന​മേ​ഖ​ല​യി​ല്‍ കൊ​ണ്ടു​വി​ട്ടു.

Tags:    
News Summary - king cobra caught inside home chittar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.