സീതത്തോട്: സീതത്തോട്- ആങ്ങമുഴി റോഡിലെ പൂവേലിക്കുന്നിൽ അപകടഭീഷണിയായി പാറക്കൂട്ടം. റോഡരികിലെ പാറക്കൂട്ടത്തിൽനിന്ന് കല്ലുകൾ താഴേക്ക് പതിക്കുന്നതാണ് യാത്രക്കാരിൽ ആശങ്ക നിറക്കുന്നത്.
റോഡ് പുറമ്പോക്കിലാണ് പാറകൾ. ഇതിൽനിന്ന് ചെറുകല്ലുകൾ ഇടക്കിടെ റോഡിലേക്ക് വീഴുന്നുണ്ട്. ഭാഗ്യകൊണ്ടാണ് അപകടം സംഭവിക്കാത്തതെന്ന് നാട്ടുകാർ പറയുന്നു. ഇതിനൊപ്പമുള്ള വലിയ കല്ല് നിലം പതിച്ചാൽ അപകടം സംഭവിക്കാമെന്നും റോഡ് തകരാൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു. വലിയ കല്ലിനെ ഉറപ്പിച്ച് നിർത്തിയിരിക്കുന്ന അടിയിലെ ചെറിയ കല്ലുകൾ ഇളകിമാറുന്നുമുണ്ട്.
റോഡിന്റെ താഴ്വശത്ത് വീടുകളുമുണ്ട്. മഴക്കാലത്ത് മണ്ണിനും ഇളക്കമുണ്ടാകുന്നതിനാൽ ദുരന്തഭീഷണി ഏറെയാണ്.
പൂവേലിക്കുന്നിൽ അപകടഭീഷണി ഉയർത്തുന്ന പാറക്കൂട്ടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.