Posted On
date_range Updated On
date_range കാട്ടാനയുടെ മുന്നിൽപെട്ട അധ്യാപകര്‍ക്ക് ബൈക്ക് മറിഞ്ഞ് പരിക്ക്
ചിറ്റാർ: കാട്ടാനയെ കണ്ട് ഭയന്ന് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് അധ്യാപകർക്ക് പരിക്കേറ്റു.കട്ടച്ചിറ ഗവ. ട്രൈബൽ ഹൈസ്കൂൾ അധ്യാപകരായ കൊട്ടാരക്കര സ്വദേശി ഇന്ദ്രജിത്, ശാസ്താംകോട്ട സ്വദേശി അനീഷ് അലക്സ് എന്നിവർക്കാണ് പരിക്ക്. വെള്ളിയാഴ്ച വൈകീട്ട് നാലിന് കട്ടച്ചിറയിൽനിന്ന് വരുന്ന വഴി മണിയാറിന് സമീപം റോഡിൽ നിന്ന കാട്ടാനയുടെ മുന്നിൽപെടുകയായിരുന്നു. ഭയന്നുപോയതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണംവിട്ട് മറിഞ്ഞാണ് രണ്ടുപേർക്കും പരിക്കേറ്റത്. ഇരുവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.