തെക്കേക്കര വനത്തിൽ ചിറ്റാർ പൊലീസ് സംഘം കണ്ടെത്തിയ വാറ്റ് കേന്ദ്രം

കിഴക്കൻ വനമേഖലയിൽ വാറ്റുകേന്ദ്രങ്ങൾ സജീവമാകുന്നു

ചിറ്റാർ: കോവിഡി​െൻറ മറവിലും ഓണവിപണി ലക്ഷ്യം െവച്ചും കിഴക്കൻ വനമേഖലകളിൽ വാറ്റുകേന്ദ്രങ്ങൾ സജീവമാകുന്നു.

കഴിഞ്ഞദിവസം ചിറ്റാർ പൊലീസ് തെക്കേക്കര മേഖലകളിൽ നടത്തിയ പരിശോധനയിൽ ചാരായം നിർമിക്കുന്നതിന് തയാറാക്കിയ 100 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും 10 ലിറ്റർ ചാരായവും കണ്ടെടുത്തു.

റെയ്ഡ് സംഘത്തെ കണ്ട് പ്രതികൾ വനത്തിനുള്ളിൽ ഓടി രക്ഷപ്പെട്ടു. ചിറ്റാർ സർക്കിൾ ഇൻസ്പെക്ടർക്ക്​ ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിലാണ് വനത്തിനുള്ളിൽ പരിശോധന നടത്തിയത്.

ചിറ്റാർ ഫോറസ്​റ്റ് റേഞ്ചി​െൻറ പരിധിയിലാണ് തെക്കേക്കര വനമേഖല. കഴിഞ്ഞ കുറെ നാളുകളായി ഇവിടെ വാറ്റുകേന്ദ്രങ്ങൾ ഇല്ലായിരുന്നു. ലോക്ഡൗൺ കാലത്ത് മദ്യശാലകൾ അടഞ്ഞത്​ മൂലവും ഓണവിപണി ലക്ഷ്യംെവച്ചുമാണ് വീണ്ടും വാറ്റു കേന്ദ്രങ്ങൾ സജീവമായത്.

വാറ്റുകാർക്കൊപ്പം വേട്ട സംഘവും വനത്തിലേക്ക് കയറുന്നതായി വിവരമുണ്ട്​​. ഇത്​ വന്യമൃഗങ്ങൾക്കും ഭീഷണിയാണ്. ചിറ്റാർ എസ്.ഐ കെ.ആർ. രഞ്ജിത് കുമാറി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് ​െറയ്ഡ് നടത്തിയത്. ചാരായം വാങ്ങാനെത്തിയ യുവാവിനെ പൊലീസ് പിടികൂടി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.